ബി.ടെക്ക്, ബി.ആർക്ക് ഫലം

0
95

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല 2022 ജനുവരി നടത്തിയ 2015 സ്കീം മൂന്നാം സെമസ്റ്റർ ബി.ടെക്ക് സപ്ലിമെന്ററി, എഫ്.ഇ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ ‘റിസൾട്ട്’ ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. “ലൈഫ് സ്കിൽസ്”പേപ്പറിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനഃ പരിശോധനക്കും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും.

എം.ടെക്, ബി.ആർക്ക് ഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം, പത്തനംതിട്ട എന്നീ ക്ലസ്റ്ററുകൾ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടെക് റഗുലർ പരീക്ഷകളുടെയും പത്താം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി
പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ റിസൾട്ട് ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. എം.ടെക് വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനായി പോർട്ടൽ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here