തെലുങ്കാനയിൽ പൊതുസ്ഥലത്ത് യുവാവിന് ക്രൂര മർദ്ദനം;

0
70

വ്യാഴാഴ്ച തെലങ്കാനയിലെ സൂര്യപേട്ടയിൽ 28 കാരനായ യുവാവിനെ പൊതുസ്ഥലത്ത് വച്ച് നാല് പേർ ചേർന്ന് ക്രൂരമായി ആക്രമിച്ചകേസിൽ ഒരു ടെക്കി ഉൾപ്പെടെ നാലുപേരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സി സന്തോഷ് എന്ന യുവാവാറിനെയാണ് നാല് പേർ ചേർന്ന് മൂർച്ചയുള്ള ആയുധങ്ങളും പാറക്കല്ലുകളും ഉപയോഗിച്ച് അക്രമിച്ചത്. വി കൃഷ്ണ, മണിദീപ്, പി മഹേഷ്, പ്രേം നായിഡു എന്നിവരാണ് പ്രതികൾ.

സംഭവത്തിന്റെ വീഡിയോ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അക്രമണം നടന്ന ഉടൻ തന്നെ സന്തോഷിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മുത്തൂറ്റ് ഫിനാൻസ് ഓഫീസിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇരയായ സന്തോഷും പ്രതികളിലൊരാളായ കൃഷ്ണയും തമ്മിലുള്ള ദീർഘകാലമായുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പറയുന്നു. സന്തോഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ച അക്രമികൾ കിട്ടിയ അവസരം മുതലെടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അക്രമണത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here