തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 182 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചു. 170പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അഞ്ച് പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ ഉണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്.