റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തില്‍ സുന്ദരേശന്‍ ആശാരി (54) ആണ് മരിച്ചത്. അല്‍ഖര്‍ജ് ദിലം ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയില്‍ റിസള്‍ട്ട് പോസിറ്റീവ് ആയിരുന്നു.