കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. പൊതുസ്ഥലങ്ങളും കടകളും ഇക്കാലയളവിൽ അടച്ചിടാനും തീരുമാനിച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച് ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഈദ് വിപണികൾ, പെരുന്നാൾ സന്ദർശനങ്ങളും പാടില്ലെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.