പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ.

0
30

ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40 ഓളം പേർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രയേൽ ഏറ്റെടുത്തിരിക്കുന്നത്.

ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ വക്താവാണ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പ്രതികരിച്ചത്. ഹിസ്‌ബുള്ള തലവൻ ഹസ്സൻ നസ്രളയെ വധിച്ച ബെയ്റൂത്തിലെ ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്നും അദ്ദേഹം പറഞ്ഞതയാണ് സ്ഥിരീകരണം. ഞായറാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

ലബനനിൽ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും ആണ് സെപ്റ്റംബർ 17, 18 തീയതികളിലായി പൊട്ടിത്തെറിച്ചത്. ഈ പേജറുകളിൽ ജിപിഎസ്, ക്യാമറ, മൈക്രോഫോൺ പോലുള്ള ഒരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും എങ്ങിനെ ഇവ പൊട്ടിത്തെറിച്ചു എന്നുള്ളത് ലോകമാകെ അമ്പരപ്പുളവാക്കിയിരുന്നു. ഈ ആക്രമണത്തിൽ ലബനൻ ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സാങ്കേതികവിദ്യക്കും തൊഴിലിനും മനുഷ്യത്വത്തിനും എതിരായ ആക്രമണം എന്നാണ് പേജ് ആക്രമണത്തെ ലബനൻ ഐക്യരാഷ്ട്രസഭയിൽ വിമർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here