വിവാദങ്ങളോട് പ്രതികരിച്ച് ആർ ശ്രീലേഖ

0
86

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണ് എന്നതടക്കമാണ് യൂട്യൂബ് ചാനല്‍ വഴി ആര്‍ ശ്രീലേഖയുടെ പ്രസ്താവനകള്‍. സിനിമാ രംഗത്ത് നിന്ന് അടക്കം ശ്രീലേഖയ്ക്ക് എതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം ഈ വിഷയത്തില്‍ ഇനി കൂടുതല്‍ സംസാരിക്കാനോ പ്രതികരിക്കാനോ ഇല്ലെന്ന് ആര്‍ ശ്രീലേഖ വ്യക്തമാക്കി.

തനിക്ക് പറയാനുളളതെല്ലാം യൂട്യൂബ് വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴുളള വിവാദങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് താന്‍ കാര്യങ്ങള്‍ പറഞ്ഞത് എന്നും ആര്‍ ശ്രീലേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസിന്റെ വിചാരണ നടപടികള്‍ അവസാനിച്ചത് കൊണ്ടും തന്റെ യൂട്യൂബ് ചാനലിന്റെ എഴുപത്തിയഞ്ചാം എപിസോഡ് ആയത് കൊണ്ടുമാണ് നടിയെ ആക്രമിച്ച കേസ് വിഷയമായി തിരഞ്ഞെടുത്തത് എന്നും ആര്‍ ശ്രീലേഖ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ സാധ്യമല്ല. അങ്ങനെ പറയുന്നത് നിയമം അറിയാത്തവര്‍ ആണെന്നും ആര്‍ ശ്രീലേഖ പ്രതികരിച്ചു. അതേസമയം ആര്‍ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍. മാത്രമല്ല വിചാരണ നടന്ന് കൊണ്ടിരിക്കുന്ന കേസിലെ പ്രതി നിരപരാധിയാണെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here