ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച ദേശീയചിഹ്നത്തിന്റെ അനാച്ഛാദനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെങ്കലത്തിൽ നിർമിച്ച ദേശീയചിഹ്നത്തിന്റെ മാതൃകയ്ക്ക് 9,500 കിലോ ഭാരവും 6.5 മീറ്റർ ഉയരവുമുണ്ട്.
ദേശീയചിഹ്നത്തെ പിന്തുണച്ചു നിർത്താൻ ഉരുക്കുകൊണ്ട് നിർമിച്ച 6,500 കിലോ ഭാരമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദന ചടങ്ങ്.