‘കൊവിഡിനെ പ്രതിരോധിക്കാൻ പശുവിന്‍റെ മൂത്രം കുടിച്ചാൽ മതി ബിജെപി നേതാവ്

0
96

കൊൽക്കത്ത: കോവിഡിനെ പ്രതിരോധിക്കാൻ പശുവിന്‍റെ മൂത്രം കുടിച്ചാൽ മതിയെന്ന് ബം​ഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് ‘വീട്ടിലെ പൊടിക്കൈ’കളിലൂടെ കൊവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. “ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും.

കഴുതകള്‍ക്ക് പശുവിന്‍റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്‍റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്‍റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്”; ദിലീപ് ഘോഷ് പറയുന്നു.നേരത്തെയും ദിലീപ് ഘോഷ് ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here