കോവിഡ് വ്യാപനം കൈകാര്യം ചെയ്ത സംഭവത്തിൽ യുപി സർക്കാരിന് വീഴ്ച സംഭവിച്ചു; പ്രിയങ്ക ​ഗാന്ധി

0
102

ന്യൂഡൽഹി : കോവിഡ് വ്യാപനം കൈകാര്യംചെയുന്ന കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി.കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി അവകാശ വാദങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെ അവരുടെ അവകാശവാദങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്. പ്രിയങ്ക ​ഗാന്ധി ട്വീറ്റിൽ കുറിച്ചു. യുപിയിൽ കൊറോണ വൈറസ് വൻതോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സർക്കാർ സുതാര്യമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്. സർക്കാരിന്റെ അവകാശ വാദങ്ങൾ പൊള്ളയാണെന്നും പ്രിയങ്ക ​ഗാന്ധി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here