റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

0
79

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25.

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം.

ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി.ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങ്ങിനു മുന്‍പോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടുമെന്നായിരുന്നു കരുതിയിരുന്നത്.

അതേസമയം ഓ​ഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here