ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകളിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 120 ദിവത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണിത്.
രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 3.94 ശതമാനമാനവും രോഗമുക്തി നിരക്ക് 98.60 ശതമാനവുമാണ്. കോവിഡ് ബാധിച്ച് 13 പേരുടെ മരണവും വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,954 ആയി.
നിലവിൽ രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 88,284 ആണ്. വ്യാഴാഴ്ച രാജ്യത്ത് 13,313 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. 38 മരണവും വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു.