കട്ടപ്പന: ഇടുക്കി കരുണാപുരത്ത് കാട്ടു പന്നിയെ പിടികൂടാൻ തയ്യാറാക്കിയ വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകൻ മരിച്ചു.
കരുണാപുരം തണ്ണിപ്പാറ സ്വദേശി ഓവേലില്‍ ഷാജിയെന്ന് വിളിക്കുന്ന വര്‍ഗീസ് ജോസഫിനെയാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന കെണിയില്‍ കാട്ടുപന്നി കുടുങ്ങിയോ എന്ന് നോക്കുന്നതിനും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനും എത്തിയപ്പോഴാണ് വര്‍ഗീസ് ഷോക്കേറ്റ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. ഇവിടെ വന്യമൃഗ ശല്യം തടയുന്നതിനായി വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നടന്നു പോകുന്നതിനിടെ കാല്‍ വഴുതി കമ്ബിയിലേക്ക് വീണപ്പോള്‍ ഷോക്കേറ്റതാണെന്നാണ് കരുതുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തോട് ചേര്‍ന്നാണ് സ്ഥലം. വനത്തില്‍ നിന്നെത്തുന്ന കാട്ടുപന്നിയെ പിടികൂടാൻ നൂറു മീറ്ററോളം നീളത്തില്‍ കമ്ബി വലിച്ചു കെട്ടിയ ശേഷം ഇത് വൈദ്യുത ലൈനിലേക്ക് നേരിട്ട് ബന്ധിപ്പിച്ചാണ് വര്‍ഗീസ് കെണിയൊരുക്കിയിരുന്നത്. പറമ്ബിലേക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും വര്‍ഗീസിനെ കാണാതെ വന്നതോടെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ബന്ധുക്കള്‍ കെഎസ്‌ഇബിയില്‍ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കമ്ബംമെട്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇലക്‌ട്രിക്ക് ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി കടത്തി വിട്ടതിനാല്‍ മോഷണത്തിന് കേസെടുക്കാൻ കെഎസ്‌ഇബി പൊലീസിന് പരാതി നല്‍കും.