സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4,760 രൂപയിലും പവന് 38,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജൂൺ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ എറ്റവും കുറഞ്ഞ വില. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ 1850 ഡോളറിൽ ക്രമപ്പെട്ട രാജ്യാന്തര സ്വർണ വില 1870 ഡോളറിന് മുകളിലേക്ക് കയറി.1880 ഡോളറിലും 1900 ഡോളറിലും വില്പന സമ്മർദ്ദമുണ്ടെങ്കിലും ഫെഡ് മീറ്റിങ്ങിന് മുന്നോടിയായി സ്വര്‍ണത്തിലേക്ക് ഫണ്ടുകൾ വരാനുള്ള സാധ്യതയേറെയാണ്.