ന്യൂഡൽഹി: പി.എം കെയേഴ്സിനെ കുറിച്ച് ബോധവത്കരിക്കുന്നതിനായി കുട്ടികൾക്ക് നേരിട്ട് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയുടെ ഗുണഭോക്താക്കളായ 4000 കുട്ടികൾക്കാണ് പ്രധാനമന്ത്രി കത്തതെഴുതിയത്.
ശിശുവികസന മന്ത്രാലയമാണ് കത്തുകൾ കൈമാറിയത്. “നിങ്ങൾ സ്വപ്നം കാണൂ, സാക്ഷാത്കരിക്കുവാൻ എല്ലാ പ്രയത്നങ്ങളും സർക്കാർ ചെയ്യും” കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മോദി കത്തിൽ പറയുന്നു. ബാല്യത്തിൽ മോദി നേരിട്ട പ്രയാസങ്ങളും കത്തിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള പി.എം കെയേഴ്സിന്‍റെ പദ്ധതികളും കത്തിനോടൊപ്പം ചേർത്തിട്ടുണ്ട്.
കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ക്ഷേമം തുടങ്ങിയവയെ കുറിച്ചും കത്തിൽ പറയുന്നു. പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും കത്തിന്‍റെ പകർപ്പുകൾ അയച്ചിട്ടുണ്ട്.