മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹന്‍ലാല്‍ സംവിധായകനാകുന്നു. ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍ എന്ന ചിത്രമാണ് ആദ്യമായി മോഹൻലാൽ സംവിധാനം ചെയുന്നത്. ഒരു ഫാന്റസി ത്രീഡി ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടിയാണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹസംവിധായകയായി എത്തുന്നത് മോഹൻലാലിലിന്റെ മകൾ വിസ്മയ മോഹന്‍ലാല്‍ ആണ്. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകള്‍ രേവതിയും വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം അറിയിച്ചു.