മട്ടാഞ്ചേരി: ചരിത്ര പ്രാധാന്യവും സവിശേഷതകളും ഒരുമിക്കുന്ന മട്ടാഞ്ചേരി ബോട്ടുജെട്ടിയുടെ നവീകരണം വഴിമുട്ടി.
സാമ്ബത്തിക പ്രതിസന്ധിയില്‍ തട്ടിയാണ് നവീകരണം സ്തംഭിച്ചതെന്നാണ് പറയുന്നത്.
ആറ് വര്‍ഷമായി അടച്ചു പൂട്ടിയ ബോട്ട് ജെട്ടി നിരന്തര ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് 2021 ഡിസംബറിലാണ് നവീകരണം തുടങ്ങിയത്. സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിലുള്ള ജെട്ടി നവീകരണത്തിനായി 99ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ബോട്ടിലേയ്ക്കുള്ള കായല്‍ നടപ്പാത, ടിക്കറ്റ് കൗണ്ടര്‍ ,യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമു ള്ള വിശ്രമമുറികള്‍ എന്നിവയാണ് നവീകരണത്തിലുള്‍പ്പെടുത്തിയത് . മൂന്ന് ഘട്ടങ്ങളിലായുള്ള നവീകരണ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നവീകരണ പ്രവര്‍ത്തനം സ്തംഭിച്ചത്.
2022ല്‍ നവീകരണം പൂര്‍ത്തിയാക്കി ബോട്ട് സര്‍വീസ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
കൊച്ചി മഹാരാജാവിന്റെ യാത്രാ വള്ളങ്ങളടുക്കുന്ന ജെട്ടിക്ക് സമീപം രാജാവ് നല്കിയ സ്ഥലത്ത് ജനങ്ങള്‍ക്ക് ജലയാത്രാ സൗകര്യമൊരുക്കാനായി 1930കളില്‍ നിര്‍മ്മിച്ച ജെട്ടി കൊച്ചിയിലെ ആദ്യകാല ജെട്ടികളിലൊന്നാണ്. സ്വാതന്ത്രാനന്തരം ജല ഗതാഗത വകുപ്പിന് കീഴിലെത്തിയ ജെട്ടി നിരന്തര അവഗണനയെ തുടര്‍ന്ന് നശിക്കുകയായിരുന്നു. തുറമുഖം, ബ്രീട്ടിഷ് കൊച്ചി (ഫോര്‍ട്ടുകൊച്ചി) , കൊച്ചി, നഗരം എന്നിവയുമായി പ്രതിദിനം 60ഓളം സര്‍വീസുകളിലുടെ 5000-6000 രൂ പയുടെ വരുമാനമാണിവിടെ നിന്നും ലഭിച്ചിരുന്നത്.
കൂടാതെ ടൂറിസ്റ്റ് ബോട്ടുകള്‍ അടുപ്പിക്കുന്നതിലൂടെയുള്ള വരുമാ നവുമുണ്ടായിരുന്നു. തുറമുഖ നഗരിക്ക് സമാന്തരമായുള്ള മട്ടാഞ്ചേരി ജെട്ടിയില്‍ നിന്നുള്ള പ്രകൃതികാഴ്ച സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. 2016ല്‍ ജെട്ടിയില്‍ ഏക്കല്‍ അടിഞ്ഞതിനെ തുടര്‍ന്ന് വേലിയേറ്റ സമയത്ത് സര്‍വീസ് ക്രമീകരണം നടത്തിയെങ്കിലും 2018ല്‍ പ്രളയത്തെ തുടര്‍ന്ന് ബോട്ട് സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി .
ജെട്ടിയില്‍ പ്രവേശനം വിലക്കികൊണ്ടും പ്രതികരിക്കാതെയും കരാറുകാരന്‍ ഒഴിഞ്ഞു മാറുകയാണ്. രാഷ്ട്രീയ ഭീഷണിമൂലമാണിതെന്നാണ് പറയുന്നത്. സ്തംഭനാവസ്ഥയിലായ ജെട്ടി നവീകരണം പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരത്തിനൊരുങ്ങുകയാണ് സംഘടനകള്‍.