തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തൽസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുള്ള ചാല മാര്‍ക്കറ്റും, കരിമഠവും കേന്ദ്രീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു.ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും, മെഡിക്കല്‍ കോളജിലെ ഏഴ് നഴ്‌സുമാര്‍ക്കും, നഴ്‌സിംഗ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കും അടക്കം 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനത്തിലെ ഏറ്റവും അപകടകരമായ പ്രാദേശിക വ്യാപനം തിരുവനന്തപുരത്ത് പിടിമുറുക്കുകയാണ്. 94.4 ശതമാനം പ്രാദേശിക വ്യാപനമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.