വത്തിക്കാന്‍: ആദ്യ ദളിത് കര്‍ദിനാള്‍ ആയി ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല. കര്‍ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്യുന്ന 21 ബിഷപ്പുമാരില്‍ ഉള്‍പ്പെട്ട രണ്ട് ഇന്ത്യാക്കാരില്‍ ഒരാളാണ് ആന്റണി പൂല. ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പാണ് ആന്റണി പൂലെ.
ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ തെലുങ്ക് വ്യക്തിയും ദളിത് വിഭാഗത്തില്‍പ്പെട്ട ആളുമാണ് ആന്റണി പൂല.ചരിത്രത്തില്‍ ആദ്യമായാണ് ഒരു തെലുങ്ക് ആര്‍ച്ച് ബിഷപ്പിന് കര്‍ദിനാള്‍ പദവി ലഭിക്കുന്നത്. ഈ പദവി യഥാര്‍ത്ഥത്തില്‍ ദൈവകൃപ മൂലമാണ്,’ തെലുങ്ക് കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജോസഫ് അര്‍ലഗദ്ദ പറഞ്ഞു.
അദ്ദേഹത്തെ ഈ പ്രവൃത്തിക്ക് തിരഞ്ഞെടുത്തത് മഹത്തായ കാര്യവും മഹത്തായ ബഹുമതിയുമാണ്. ഇത് ദൈവകൃപയും സഭയോടുള്ള അദ്ദേഹത്തിന്റെ സ്വന്തം അര്‍പ്പണബോധവും പ്രതിബദ്ധതയുമാണ്. സഭയെയും സേവനത്തെയും കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ചിന്തകളുണ്ട്. അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. അദ്ദേഹം സഭയുടെ പ്രതിബദ്ധതയുള്ള സേവകനാണ്, ”ജോസഫ് പറഞ്ഞു, ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള എല്ലാവരും ഇത് ആഘോഷിക്കുകയാണെന്നും വലിയ കാര്യമാണ് ഇതെന്നും ജോസഫ് പറഞ്ഞു