അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ ക്ഷേത്ര ന ഗരങ്ങൾ ഉണരുകയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്.

0
234

ലഖ്നൗ; അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്നാലെ ക്ഷേത്ര ന ഗരങ്ങൾ ഉണരുകയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ്. കാശി, മഥുര, വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം എന്നീ ന ഗരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു യോ ഗിയുടെ പരാമർശം. സംസ്ഥാനത്ത് ഒരു വർഗീയ കലാപവും ഉണ്ടായിട്ടില്ലെന്നും ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബിജെപിയുടെ ഏകദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.

“അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതിന് ശേഷം, കാശിയുടെ ഉണർവ് നമ്മുക്ക് കാണാം. മഥുര വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം തുടങ്ങിയ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും വീണ്ടും ഉണരുകയാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും ഒരിക്കൽ കൂടി മുന്നോട്ട് പോകേണ്ടതുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു. മഥുരയിലെയും വാരണാസിയിലെയും ക്ഷേത്ര- മസ്ജിദ് തർക്കങ്ങളെക്കുറിച്ചുള്ള നിയമനടപടികൾക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇത്തവണത്തെ ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ചയിലെ നമസ്‌കാരം റോഡുകളിൽ ആയിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യമായാണ് ഇത്തരത്തിൽ റോഡുകളിൽ നമസ്ക്കാരം നടക്കാതിരിക്കുന്നതെന്നും യോ ഗി കൂട്ടിച്ചേർത്തു.

“രാമനവമിയും ഹനുമാൻ ജയന്തിയും സമാധാനപരമായി നടന്നു. ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച നിസ്കാരം തെരുവിൽ നടത്താത്തത് ഇതാദ്യമാണ്. നമസ്കാരത്തിന് ഒരു ആരാധനാലയമുണ്ട്, പള്ളികളിൽ അവരുടെ മതപരമായ പരിപാടികൾ നടത്താം,” ഇതായിരുന്നു യോ ഗിയുടെ വാക്കുകൾ. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇവിടെ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകൾ എത്തുന്നുണ്ട്. പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു എന്നും യോ ഗി കൂട്ടിച്ചേർത്തു. മതസ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നതിനെ പരാമർശിച്ച് “അനാവശ്യമായ ശബ്ദം എങ്ങനെ ഒഴിവാക്കിയെന്ന് നിങ്ങൾ കണ്ടിരിക്കണം.” എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here