നഗ്നപാദരായി 1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ കളിക്കേണ്ടി വന്ന ഇന്ത്യൻ ഫുട്ട്ബോൾ ടീമിലെ ബെസ്റ്റ് പ്ലയറോട് ബ്രിട്ടനിലെ മാർഗരറ്റ് രാജകുമാരി ചോദിച്ച ചോദ്യമാണിത്.
ആ ചോദ്യത്തിന് ആത്മാഭിമാനം പണയം വെക്കാതെ ‘ ബൂട്ടില്ലാതെ കളിക്കുന്നതാണ് ഞങ്ങൾക്ക് കൂടുതൽ സുഖപ്രദം’ എന്നായിരുന്നു ടീമിലെ പ്രധാന കളിക്കാരനായ ശൈലേന്ദ്രനാഥ് മന്നയുടെ മറുപടി. ഇന്ത്യൻ ടീമിലെ ചില കളിക്കാർ നഗ്നപാദരായും മറ്റുചിലർ കാലിൽ തുണിചുറ്റിയുമാണ് അന്ന് കളിച്ചത്.
മാർഗരറ്റ് രാജകുമാരിയുമായി നടത്തിയ സംഭാഷണം വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിൽ എഴുതിയപ്പെട്ടിടുണ്ടെങ്കിലും
ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ശൈലേന്ദ്രനാഥ് മന്ന. ലണ്ടൻ ഒളിമ്പിക്സിൽ ഫ്രാൻസിനോട് 2-1ന് ഇന്ത്യ പരാജയപ്പെട്ടു പുറത്തായെങ്കിലും 1951-ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത് മന്നയുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു.കായിക ലോകത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമായി ഇത് കണക്കാക്കപ്പെടുന്നു. 1953-ൽ, ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തെ പത്ത് മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി.
1940-ൽ കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ രണ്ടാം ഡിവിഷനിലെ ക്ലബായിരുന്ന ഹൗറ യൂണിയനിൽ നിന്നാണ് മന്ന തന്റെ കായികജീവിതം ആരംഭിച്ചത്. രണ്ട് സീസണുകളിൽ ക്ലബ്ബിലേക്ക് തിരിഞ്ഞതിന് ശേഷം, 1942-ൽ മോഹൻ ബഗാനിൽ ചേരുകയും തുടർന്നു. 1960-ൽ വിരമിക്കുന്നതുവരെ ക്ലബ്ബിനായി കളിക്കുകയും ചെയ്തു. 1950-നും 1955-നും ഇടയിൽ അദ്ദേഹം ക്ലബ്ബിന്റെ ക്യാപ്റ്റനായി പ്രവർത്തിച്ചു. കളിക്കാരനെന്ന നിലയിൽ ക്ലബ്ബുമായുള്ള 19 വർഷത്തെ സഹവാസത്തിനിടയിൽ, അദ്ദേഹം ആകെ സമ്പാദിച്ചത് ₹ 19 രൂപ മാത്രമാണ്.
1971ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2000-ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ “ഫുട്ബോളർ ഓഫ് ദ മില്ലേനിയം” പുരസ്കാരം നൽകി.2001-ൽ “മോഹൻ ബഗാൻ രത്‌ന” പുരസ്കാരവും ലഭിച്ചു.
ശൈലേന്ദ്രനാഥ് മന്ന 2012 ഫെബ്രുവരി 27 തിങ്കളാഴ്ച കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് അപ്പോൾ 87 വയസ്സായിരുന്നു. ഫുട്ട്ബോൾ സ്നേഹികളടക്കം 2000-ത്തിലധികം വരുന്ന ജനക്കൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ അനുഗമിച്ചു.