ദേശീയ ഗാനം എന്നത് ഏതൊരു രാജ്യവും അവരുടെ അഭിമാനം ആയി ആണ് കാണുന്നത് ഇൻഡ്യയുടെ ദേശിയ ഗാനം ആയ ജനഗണമന മുതൽ ഗാനം ഇല്ലാതെ വെറും ബിജിഎം മാത്രമുള്ള സ്പാനിഷ് ദേശീയ ഗാനവും അവർക്ക് അഭിമാനം ആണ് നമുക്കു ഇന്ന് ഇസ്രെയേൽ എന്ന രാജ്യത്തിന്റെ ദേശിയ ഗാനം നോക്കാം
കോലൊത് ബലേവാ പേ നീ മാ
നേഫിഷ് യഹൂദീ ഹോമിയാ
ഫാത്തെ, മിസാ കാദിമാ.
ആയിൻ ലേറ്റ്സിയോൺ സോഫിയാ
ഓലോ അവ്ഥാ തിക്വതേനൂ
ഹാ.തിക്വവാ ബത്‌റ്റോട്ടൽ പായീം
ലീഹിയോതം കോഫ്ഷി ബേ അർറ്റ്‌സേനൂ.
ഏരെ റ്റ്സ്സീയോൺ യെറുശലായീം
ഇതിന്റെ അർത്ഥം ഗൂഗിൾ വഴി മനസിലാക്കാൻ കഴിഞ്ഞ രീതിയിൽ വിവരിക്കാം
യഹൂദന്റെ ഹൃദയത്തിൽ
ഇപ്പോഴും യഹൂദന്റെ ആത്മാവ് കൊതിക്കുന്നു
നോട്ടം എപ്പോഴും കിഴക്കിലേക്കാണ്
സീനാ മല നിരയിലേക്ക് ആണ്
ഞങ്ങളുടെ പ്രതീക്ഷകൾ നഷ്ടമായിട്ടില്ല
രണ്ടായിരം വർഷമായുള്ള അവസാനിക്കാത്ത പ്രതീക്ഷകൾ
സ്വതന്ത്രമായ ഒരു രാജ്യം ഞങ്ങളുടെ മണ്ണിൽ
സീനാ മലയുടെയും യെറൂശലേമിന്റെയും മണ്ണിൽ
വാർഷിങ്ങൾ ആയി പീഡനങ്ങൾ മാത്രം അനുഭവിച്ച ഒരു ജനതയുടെ ആഗ്രഹം തന്നെ ആണ് അത് അതിനെ നിസ്സാരവൽ കാരിക്കാൻ കഴിയില്ല
ഈ ഗാനം വന്ന വഴി എങ്ങനെ എന്ന് നോക്കാം
ഇന്നത്തെ ഉക്രൈനിന്റെ ഭാഗമായ സ്ലാകീവ് പഴയ ജർമിയുടെ ഭാഗം ഒക്കെ ആയി ഹിറ്റ്ലർ മാറ്റിയ ഹിറ്റ്ലർ തന്നെ ജനിച്ച ഓസ്ട്രിയ അവിടെ ജീവിച്ച ഒരു ജൂത കവി നഫ്തലി ഹെർസ്സിംബർ ആണ് ഇത് എഴുതിയത്
തിളങ്ങുന്ന പ്രഭാതം എന്ന അർത്ഥത്തിൽ ഉള്ള ബർക്കായ് എന്ന കവിതാ സമാഹാരത്തിൽ നമ്മുടെ പ്രതീക്ഷ ത്വിക്വതേനുഎന്ന കവിതയിലെ വരികളാണു ഹത്വിക്വ
ഈ ഗാനം ആണ് ദേശിയ ഗാനം ഒക്കെ ആയി അതായത് ഔദ്യോഗികമായി അംഗീകരിക്കുന്നത് 2000തിനു ശേഷം ആണ് അറബ് ഇസ്രേയേൽ യുദ്ധ സമയത്തു റേഡിയോയിൽ കൂടി ഇതു തുടർച്ചയായി കേൾപ്പിച്ചു കൊണ്ടിരുന്നു മത വിശ്വാസികൾ ആയ യഹൂദർ ഇപ്പോളും ഇതിനെ ദേശിയ ഗാനം ആയി അംഗീകരിക്കുന്നില്ല കാരണം അവരുടെ കണ്ണിൽ മിശിഹാ വരാതെ ഒരുമിപ്പിച്ച ദേശം ആണ് ഇസ്രെയേൽ