ചാണക്യനീതി: വിവാഹങ്ങൾ എട്ടുതരം;

0
12

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ചാണക്യൻ. ജീവിത വിജയത്തിനായി നിരവധി തത്ത്വങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.ചാണക്യന്റെ കാലത്ത് എട്ടുതരത്തിലാണ് വിവാഹങ്ങൾ നടന്നിരുന്നതെന്ന് ചാണക്യനീതിയിൽ പറയുന്നു. ഇവയ്ക്ക് പ്രത്യേകങ്ങളായ നിയമങ്ങൾ ബാധകമായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിൽ നാല് വിവാഹങ്ങളെയാണ് അക്കാലത്ത് നിയാമനുസൃതമായുള്ള വിവാഹമായി കണക്കാക്കിയിരുന്നത്.

ബ്രഹ്‌മവിവാഹം: പെൺകുട്ടിയെ പിതാവ് അദ്ദേഹത്തിന്റെ പൂർണ്ണസമ്മതതത്തോടെ വിവാഹം ചെയ്തുകൊടുക്കുന്ന വിവാഹം.

പ്രജാപത്യ വിവാഹം: ഭാര്യയുടെ പിതാവിന്റെ സമ്മതം ഇല്ലാതെ തന്നെ ഭാര്യയും ഭർത്താവും ഒന്നിച്ച് തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നു.

ആർഷ വിവാഹം: പെൺകുട്ടിക്ക് പകരമായി വരൻ ഭാര്യാപിതാവിന് രണ്ട് പശുക്കളെ സമ്മാനമായി നൽകുകയും വരൻ മുൻകൈ എടുത്ത് നടത്തുകയും ചെയ്യുന്ന വിവാഹം.

ദൈവവിവാഹം: ഒരു പുരോഹിതന് പിതാവ് തന്റെ മകളെ ദാനം ചെയ്യുന്നു.

ഗാന്ധർവ്വ വിവാഹം: സ്ത്രീയും പുരുഷനും ആരുടെയും സമ്മതമോ അറിവോ കൂടാതെ രഹസ്യമായി ചെയ്യുന്ന വിവാഹം.

അസുരവിവാഹം: പണത്തിന് പകരമായി മകളെ വിവാഹം ചെയ്തുകൊടുക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here