പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 12ത്ത് മാൻ. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം എന്ന നിലക്കാണ് ആരാധകർ ട്വൽത്ത് മാനിനായി കാത്തിരിക്കുന്നത്.
ത്രില്ലര്‍ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സസ്പെൻസ് നിറച്ച് എത്തിയ ടീസർ ആരാധകർ ഏറ്റെടുത്ത് വൈറൽ ആക്കിയിരുന്നു.
ഇപ്പോഴിത ആരാധകർക്ക് സന്തോഷം നൽകുന്ന പുതിയ വാർത്തയാണ് എത്തുന്നത്.ചിത്രത്തിന്റെ ട്രെയിലർ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
ട്വൽത്ത് മാന്റെ ട്രെയിലർ നാളെ വൈകുന്നേരം എത്തുമെന്ന് മോഹൻലാൽ അടക്കമുള്ളവർ അറിയിച്ചു. നാളെ 6 മണിക്കാകും ട്രെയിലർ റിലീസ് ചെയ്യുക.