സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞ് വീണു

0
67

തിരുവനന്തപുരം: തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. മാറനെല്ലൂരില്‍ കണ്ടല സർക്കാർ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. കണ്ടല സ്കൂളില്‍ പുതിയതായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ ചുമരാണ് ഇടിഞ്ഞത്. കുട്ടികള്‍ സ്കൂളിലെത്തുന്നതിന് മുന്‍പായിരുന്നു അപകടമുണ്ടായത്. അത്കൊണ്ടു തന്നെ ആളപായമില്ല.

പ്രവേശനോല്‍സവത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി സ്കൂളിലെത്തിയ അധ്യാപകരും ജീവനക്കാരുമാണ് ചുമര്‍പൊളിഞ്ഞുവീണത് കണ്ടത്. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. ഇതിന്റെ താഴത്തെ നില പണി പൂര്‍ത്തിയാക്കി പെയിന്‍റും അടിച്ചിരുന്നു. അപകടത്തിന് പിന്നാലെ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here