തമിഴ് ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു.

0
79

2022 ലെ മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്.  കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തമിഴ് നടി ശ്രുതി ഷൺമുഖപ്രിയയുടെ ഭർത്താവാണ് അരവിന്ദ്. വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മേയിലാണു വിവാഹിതരായത്.

പേരെടുത്ത വെയ്റ്റ് ലോസ് കോച്ച് കൂടിയായിരുന്ന അരവിന്ദ് ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി ഓൺലൈനിൽ നടത്തിയിരുന്ന ക്ലാസുകൾക്ക് ഏറെ കാഴ്ചക്കാരുണ്ടായിരുന്നു. പല പ്രമുഖരും അരവിന്ദിന്റെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം പേരാണ് അരവിന്ദിനെ പിന്തുടരുന്നത്.

2022ലെ മിസ്റ്റര്‍ തമിഴ്‌നാട് പട്ടം നേടിയ ഫിറ്റ്‌നെസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന അരവിന്ദിന്റെ മരണത്തെക്കുറിച്ച് നിരവധി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ തന്റെ ഇന്‍സ്റ്റാഗ്രം പോസ്റ്റിലൂടെ ശ്രുതി പ്രതികരിച്ചിരുന്നു. അരവിന്ദ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here