IMDB List : ഈ വര്‍ഷത്തെ 10 ജനപ്രിയ ഇന്ത്യന്‍ സിനിമകള്‍;

0
117

ഈ വര്‍ഷം ആദ്യ പാദത്തിലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി (IMDB). ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറ് മാസങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പത്ത് ഇന്ത്യന്‍ സിനിമകളാണ് ലിസ്റ്റില്‍. മലയാളത്തില്‍ നിന്ന് ഒരു ചിത്രം മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹൃദയമാണ് (Hridayam) ആ ചിത്രം.

ജനുവരി 1നും ജൂണ്‍ 30നും ഇടയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഏഴോ അതോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളാണ് ലിസ്റ്റില്‍. റിലീസിനു ശേഷമുള്ള ആദ്യത്തെ ഒരു മാസ കാലയളവില്‍ ഐഎംഡിബിയില്‍ ഏറ്റവുമധികം പേജ് വ്യൂസ് ലഭിച്ച ചിത്രങ്ങള്‍ കൂടിയാണിത്. ദ് കശ്മീര്‍ ഫയല്‍സ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ആര്‍ആര്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ഐഎംഡിബി ജനപ്രിയ സിനിമകളുടെ ലിസ്റ്റ്

1. ദ് കശ്മീര്‍ ഫയല്‍സ് (8.3)

2. കെജിഎഫ് ചാപ്റ്റര്‍ 2 (8.5)

3. ആര്‍ആര്‍ആര്‍ (8.0)

4. ഗംഗുഭായി കത്തിയവാഡി (7.0)

5. വിക്രം (8.6)

6. ഝുണ്ഡ് (7.4)

7. സാമ്രാട്ട് പൃഥ്വിരാജ് (7.0)

8. റണ്‍വേ 34 (7.1)

9. എ തേസ്ഡേ (7.8)

10. ഹൃദയം (8.1)

LEAVE A REPLY

Please enter your comment!
Please enter your name here