ലോകത്തിലെ ഏറ്റവും പ്രായമുള്ള ടനാക മുത്തശ്ശി മരിച്ചു:

0
55

ജപ്പാൻ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന് വിശേഷിക്കപ്പെടുന്ന കേൻ ടനാക അന്തരിച്ചു. ജപ്പാനിൽ കഴിഞ്ഞ ദിവസമായിരുന്നു മരണം സംഭവിച്ചത്. 119 വയസ്സായിരുന്നു. ജപ്പാനിലെ തെക്കു – പടിഞ്ഞാറൻ ഫുക്വോക മേഖലയിൽ 1903 ജനുവരി രണ്ടിന് ആയിരുന്നു ഈ മുത്തശ്ശിയുടെ ജനനം.

മാതാപിതാക്കളുടെ ഒൻപത് മക്കളിൽ ഏഴാമത്തെ മകൾ ആയിരുന്നു കേൻ ടനാക. ഇതേ വർഷത്തിൽ ആയിരുന്നു മേരി ക്യുറി നോബൽ സമ്മാനം നേടുന്ന ആദ്യ വനിതയായി മാറിയത്. വിഖ്യാത സാഹിത്യകാരൻ ജോർ‌ജ് ഓർവെൽ ജനിച്ചതും 1903 – ൽ ആയിരുന്നു. റൈറ്റ് സഹോദരൻമാർ ലോകത്തിൽ ആദ്യമായി വിമാനം പറപ്പിച്ചതും ഇതേ വർഷം ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here