ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്.

0
836

ജക്കാര്‍ത്ത: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. കിഴക്കന്‍ തിമോര്‍ തീരത്ത് വെള്ളിയാഴ്ച രാവിലെ 6.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേയാണ് അറിയിച്ചത്. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഭൂകമ്പത്തില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കിഴക്കന്‍ ടിമോറിനും ഇന്തോനേഷ്യയ്ക്കും ഇടയില്‍ പിളര്‍ന്നിരിക്കുന്ന തിമോര്‍ ദ്വീപിന്റെ കിഴക്കന്‍ അറ്റത്ത് നിന്ന് 51.4 കിലോമീറ്റര്‍ (32 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു എസ് ജി എസ് പറഞ്ഞു. ഇന്ത്യന്‍ ഓഷ്യന്‍ സുനാമി മുന്നറിയിപ്പ് ആന്‍ഡ് മിറ്റിഗേഷന്‍ സിസ്റ്റം മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

നേരത്തെ കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ ചെറിയ തോതില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1.3 ദശലക്ഷം ജനസംഖ്യയാണ് കിഴക്കന്‍ തിമോറില്‍ ഉള്ളത്. കിഴക്കന്‍ തിമോറും ഇന്തോനേഷ്യയും തെക്ക് കിഴക്കന്‍ ഏഷ്യയിലൂടെയും പസഫിക് തടത്തിലൂടെയും വ്യാപിച്ചുകിടക്കുന്ന തീവ്രമായ ഭൂകമ്പ പ്രവര്‍ത്തനത്തിന്റെ മേഖലയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here