നടൻ മാരിമുത്തു അന്തരിച്ചു;

0
69

തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ടെലിവിഷൻ സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കണ്ണും കണ്ണും,  പുലിവാൽ എന്നിങ്ങനെ രണ്ട് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. രാജ് കിരണിന്‍റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാൻ, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.

1999ൽ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. മിഷ്കിൻ സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയത്തിൽ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്. പിന്നീട് ആരോഹണം, നിമിൻന്തുനിൽ, കൊമ്പൻ തുടങ്ങി നിരവധി സിനിമകളിൽ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. 2021 ൽ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രൻഗി രേയിലും അഭിനയിച്ചു. വിക്രം, മായോൻ, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതൽ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. കമൽഹാസന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തിൽ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ വിയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here