‘മത്തിയുടെ ജനിതകരഹസ്യം ഇന്ത്യയ്ക്കു സ്വന്തം’; ഇന്ത്യൻ സമുദ്രമത്സ്യ മേഖലയില്‍ ഇത് നാഴികക്കല്ല്.

0
65

മുദ്രമത്സ്യ ജനിതക പഠനത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ).

കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്ബൂര്‍ണ ശ്രേണീകരണമെന്ന അപൂര്‍വനേട്ടമാണ് സിഎംഎഫ്‌ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍മത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്.

ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിലെ നാഴികക്കല്ലാണിതെന്ന് സിഎംഎഫ്‌ആര്‍ഐ ഡയറക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണൻ പറഞ്ഞു. മത്തിയുടെ ഫലപ്രദമായ പരിപാലനത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ ജനിതകരഹസ്യം. അവയുടെ പൂര്‍ണമായ ജീവശാസ്ത്രം, പരിണാമം എന്നിവ കൃത്യമായി മനസ്സിലാക്കാനാകും. ഇത് മത്തിയുടെ പരിപാലനവും സംരക്ഷണവും കൂടുതല്‍ എളുപ്പമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here