കോതമംഗലം: കോതമംഗലത്ത് ആയക്കാട് തീപ്പട്ടികമ്ബനിക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചേ യാണ്‌ആയക്കാട് പോപ്പുലര്‍ മാച്ച് വര്‍ക്ക്സ് എന്ന തീപ്പെട്ടിക്കമ്ബനിക്ക് തീ പിടിച്ചത്.
ഉദ്ദേശം 10 ചാക്ക് തീപ്പെട്ടിക്കൊള്ളികളും കുറച്ച് കാലി ചാക്ക് മേല്‍ക്കൂരയുടെ കുറച്ച് ഭാഗം എന്നിവ കത്തി നശിച്ചിട്ടുണ്ട്. കോതമംഗലം ഫയര്‍ ഫോഴ്സ് എത്തിപെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്ന് അപകടം
ഒഴിവാക്കാനായി.കോതമംഗലം ഫയര്‍ സ്റ്റേഷൻ ഓഫീസര്‍C.P. ജോസ് ,ഗ്രേഡ്ASTO അനില്‍ കുമാര്‍ , സേനാംഗങ്ങളായ ഷാനവാസ്, ആബിദ്, വില്‍സണ്‍, ഷെമീര്‍ , മുരുകൻ, നിസാമുദീൻ, സുധീഷ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി