മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലായി 91 അധ്യാപക ഒഴിവ്.

0
203

മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലായി 91 അധ്യാപക ഒഴിവ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 18 പഠന വകുപ്പുകളിലായി 80 ഗസ്റ്റ് അധ്യാപക ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ 11 അധ്യപക ഒഴിവുകളാണുള്ളത്.
ഒഴിവുകള്‍: കംപ്യൂട്ടര്‍ സയന്‍സ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ്-4, എം.എ. സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍-2,സൈക്കോളജി-1, ബയോകെമിസ്ട്രി-2, ബയോഫിസിക്സ്-1, ഇന്‍ഓര്‍ഗാനിക്ക് കെമിസ്ട്രി-2, ഓര്‍ഗാനിക്ക് കെമിസ്ട്രി-1, ഫിസിക്കല്‍ കെമിസ്ട്രി-2, പോളിമര്‍ കെമിസ്ട്രി-1,കംപ്യൂട്ടര്‍ സയന്‍സ്-3, കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍-2, സ്റ്റാറ്റിസ്റ്റിക്സ്-3, എനര്‍ജി-2, നാനോ-2, സോളാര്‍-2, മെറ്റീരിയല്‍സ്-2, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്-3, അപ്ലൈഡ് ജിയോളജി-3, ഫുഡ് മൈക്രോബയോളജി-1, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി-2, ലോ-3, മാനേജ്‌മെന്റ്-1, ഹ്യൂമന്‍ റൈറ്റ്‌സ്-1, പൊളിറ്റിക്സ് ആന്‍ഡ് ഐ.ആര്‍.-3, പബ്ലിക്ക് പോളിസി ആന്‍ഡ് ഗവേണന്‍സ്-1, മാര്‍ക്കറ്റിങ്-1.എച്ച്.ആര്‍.എം./ജനറല്‍ മാനേജ്‌മെന്റ്-1, മാത്തമാറ്റിക്സ്-4, സ്റ്റാറ്റിസ്റ്റിക്സ്-4, ബയോനാനോ-2, കെമിസ്ട്രി-3, ഫിസിക്സ്-3, ഫിസിക്കല്‍ എജുക്കേഷന്‍-4, സ്‌കൂള്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ്-3, ആന്ത്രപോളജി-1, ഹിസ്റ്ററി-2, ഡേറ്റ ആന്‍ഡ് മീഡിയ അനാലിസിസ് ഫോര്‍ ടൂറിസം, ഡെസ്റ്റിനേഷന്‍ ജ്യോഗ്രഫി സര്‍വീസ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്-2.

വിശദവിവരങ്ങള്‍ക്കായി www.mgu.ac.in എന്ന വെബ്‌സൈറ്റ് കാണുക. സര്‍വകലാശാല ആസ്ഥാനത്തെ വൈസ്ചാന്‍സലറുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ നടക്കുക. മേയ് 23, 24, 25, 27 തീയതികളിലാണ് അഭിമുഖം.

കണ്ണൂര്‍ സര്‍വകലാശാല : കണ്ണൂര്‍ സര്‍വകലാശാല 11 അധ്യപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ വ്യവസ്ഥയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷകള്‍ തപാലിലും അയയ്ക്കണം. പുനര്‍വിജ്ഞാപനമാണിത്.

പ്രൊഫസര്‍: മാനേജ്‌മെന്റ് സ്റ്റഡീസ്-1 (ഒ.ബി.സി.), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-1 (ഓപ്പണ്‍), ഇംഗ്ലീഷ്-1 (എല്‍.സി./എ.ഐ.). അസോസിയേറ്റ് പ്രൊഫസര്‍: .മ്യൂസിക്ക്-1 (മുസ്ലീം), വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി-1 (എല്‍.സി./എ.ഐ.), ബിഹേവിയറല്‍ സയന്‍സ്-1 (എസ്.ടി.), സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ്-1 (ഒ.ബി.സി.), ഫിസിക്‌സ്-1 (ഇ.ടി.ബി.), മാനേജ്‌മെന്റ് സ്റ്റഡീസ്-1 (ഹിയറിങ് ഇംപയേര്‍ഡ്).

അസിസ്റ്റന്റ് പ്രൊഫസര്‍: വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി-1 (എസ്.ടി.), ഇക്കണോമിക്‌സ്-1 (ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി). വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫീസ് 2000 രൂപ. എസ്.സി./എസ്.ടി. വിഭാഗത്തിന് 1000 രൂപ. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളുമായി The Registrar, Kannur University, Thavakkara, Civil Station (PO), Kannur-2 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 27.അപേക്ഷ തപാല്‍ വഴി സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31…….

LEAVE A REPLY

Please enter your comment!
Please enter your name here