യൂറിയ: വന്‍തട്ടിപ്പ് കേരളത്തിൽ.

0
102

യൂറിയ: വന്‍തട്ടിപ്പ് കേരളത്തിൽ……

കര്‍ഷകര്‍ക്കു അനുവദിച്ചിട്ടുള്ള സബ്സിഡൈസ്ഡ് യൂറിയ പ്ലൈവുഡ്‌ കമ്പനികളിലേയ്ക്ക് കടത്തുന്നു; കേന്ദ്ര സർക്കാർ സബ്സിഡി നിരക്കിൽ തരുന്ന ഈ
വളം മുഴുവന്‍ ഉപയോഗിക്കുന്നത് എറണാകുളത്തെ കമ്പനികള്‍ പശ നിര്‍മ്മിക്കാന്‍. ഒരു കിലോ യൂറിയക്ക് 6 രൂപ സബ്സിഡിയാണ് കേന്ദ്ര സർക്കാർ കർഷകർക്ക് നൽകുന്നത്. ഒരു ലക്ഷം ടൺ യൂറിയയാണ് കേരളത്തിനു ലഭിക്കുന്നത്. പ്ലൈവുഡ് കമ്പനികൾക്കുള്ള കമേഴ്സ്യൽ യൂറിയക്കു 70 രൂപ വരും.വളം ഡിപ്പോകളിലെ യൂറിയ അവർക്ക് 30-40 രൂപക്കാണ് വിൽക്കുന്നത്. സബ്സിഡിയുള്ളവളങ്ങൾ പി ഒ എസ് മെഷീൻ മുഖേന കർഷകൻ്റെ വിരലടയാളം പതിപ്പിച്ചു മാത്രമേ വിൽക്കാൻ പാടുള്ളൂ എന്നാണ് നിയമം.എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഈ തിരിമറി .

കേന്ദ്ര സർക്കാർ ഇൻറലിജൻസ് വിവരം നൽകിയതിനെ തുടർന്നു കേന്ദ്ര എൻഫോഴ്സ്മെൻ്റ് ആധികൃതർ അന്വേഷണം ആരംഭിച്ചു. പ്ലൈവുഡ് കമ്പനികളിൽ നിന്നും വലിയ തോതിൽ
ഈ യൂറിയ പിടിച്ചെടുത്തിട്ടുണ്ട്. ഈ യൂറിയയിൽ കമേഷ്യൽ യൂറിയയിൽ നിന്നും വ്യത്യസ്തമായ നീം (ആരിവേപ്പിൻ്റെ തൈലം) ചേർന്ന യൂറിയയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here