ലക്‌നൗ : സ്ഥലംമാറ്റം, നിയമനം, പാട്ടം കരാര്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ജനങ്ങളോട് എപ്പോഴും മര്യാദയും ക്ഷമയും കാണിക്കാന്‍ ജനപ്രതിനിധികള്‍ ഉത്തരവാദിത്വപ്പെട്ടവരാണെന്നും യുപി മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. വിധാന്‍സഭയില്‍ എംഎല്‍എമാര്‍ക്ക് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ സമാപന ദിനത്തില്‍ ജനപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെയും മറ്റും സ്ഥലം മാറ്റുന്നതിലും നിയമിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രതിനിധികള്‍ പുറത്തേക്ക് പോകേണ്ടി വരുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് ജനപ്രതിനിധികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.