തമാശിന് ആണെങ്കിൽ പോലും മർമ്മത്ത് പിടിച്ചു ഞെക്കിയാൽ ചിലപ്പോൾ പണി പാളും…!! ആളു തട്ടിപോകാം… എന്താണ് മർമ്മാണിവിദ്യ ?

0
64

മിടിക്കുന്ന, ബലം പ്രയോഗിച്ചാൽ വേദന ഉണ്ടാകുന്ന ശരീരഭാഗത്തിനെയാണ് മർമ്മം എന്ന് പറയുന്നത്. ഇത്തരം മർമ്മങ്ങളിൽ യുക്തിയോടെ ഏൽപ്പിക്കുന്ന പ്രഹരം തൽക്കാലത്തേക്കോ സ്ഥിരമായൊ ശത്രുവിനെ തളർത്തും.

മർമ്മഭാഗങ്ങൾ മുറിയുകയോ, അടി തൊഴി മുതലായവ കൊണ്ട് ചതവ് പറ്റുകയോ വ്രണം ഉണ്ടാവുകയോ ചെയ്താൽ മരണം വരെ സംഭവിക്കാം. Vital spot of body എന്നും Vulnerable spot എന്നും മർമ്മത്തെ പറയുന്നു. ഒരു മനുഷ്യ ശരീരത്തിൽ 108 മർമ്മങ്ങളാണ് സ്ഥിതി ചെയ്യുന്നത്.

ഭാരതത്തിൽ ഉടലെടുത്ത ആയോധനകലയാണ് മർമ്മവിദ്യ. ഏതാണ്ട് അയ്യായിരം വർഷങ്ങളോളം പഴക്കം വരുന്ന മർമ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹർഷിയാണെന്ന് പൊതുവേ വിശ്വസിച്ച് വരുന്നു. പരശുരാമനും ലങ്കാധിപതി രാവണനും മർമ്മ വിദ്യയിൽ പ്രഗൽഭരായിരുന്നു.

മുൻനൂൽ, പിൻനൂൽ എന്നിവയാണ് മർമ്മ ശാസ്ത്രങ്ങളുടെ മൂല ഗ്രന്ഥങ്ങൾ. സംസ്കൃതത്തിലും തമിഴിലുമാണ് മർമ്മ ശാസ്ത്രങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. അതിന് പുറമേ പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളിൽ നിന്നും ഗ്രഹിച്ച അഭ്യാസമർമ്മങ്ങളും കളരിമർമ്മങ്ങളും മർമ്മശാസ്ത്രങ്ങളിൽ കൂട്ടി ചേർക്കപ്പെട്ടിട്ടുണ്ട്.

ഇത് ഒരു രഹസ്യശാസ്ത്രം ആണ്. ജീവന് അപകടം വരുത്താൻ കാരണമാകുന്ന ഇത്തരം രഹസ്യങ്ങളെ ദുഷ്ടശക്തികളിൽ നിന്നും മറച്ചു വച്ചിരിക്കുന്നു. ഗുരുകുലരീതിപ്രകാരമാണ് ഈ വിദ്യ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. ഉത്തമനായ ശിഷ്യന് മാത്രമേ ഗുരുക്കന്മാർ ഈ വിദ്യ നല്കിയിരിന്നുള്ളൂ.

പലതരം മർമ്മ വിദ്യകൾ
—————————-
🌸
96 നാഡീ ഭാഗങ്ങളിൽ തൊടുന്നതിലൂടെ എതിരാളിയുടെ ശരീരചലനങ്ങളും പ്രവർത്തനവും നിശ്ചലമാക്കുന്ന മർമ്മ വിദ്യ..! നാം നിരായുധനായി നിൽക്കുന്ന വേളയിൽ പോലും എതിരാളികൾ ആയുധവുമായി ആക്രമിക്കാൻ വന്നാൽ ഒഴിഞ്ഞു മാറാതെ മുന്നോട്ടു കയറി 96 മർമ്മസ്ഥാനങ്ങളിൽ ഒന്നിൽ യഥോചിതം പ്രഹരിച്ച് ശത്രുവിനെ ശേഷി ഇല്ലാത്തവൻ ആക്കാമെന്ന് ശാസ്ത്രം.

🌸പടു മർമ്മം…
12 മർമ്മ കേന്ദ്രങ്ങളിൽ ഉടനടി രൂക്ഷമായ ആഘാതങ്ങൾ ഉണ്ടാക്കുന്ന മർമ്മ കല..!!
നിരായുധനായി ശത്രുവിന്റെ മുൻപിൽ അകപെട്ട് പോയാൽ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് രാവണൻ നിർദ്ദേശിക്കുന്നു.

🌸നോക്കു മർമ്മം…
സന്യാസിമാർ വന്യമൃഗങ്ങളെ വരെ നോട്ടത്തിലൂടെ അടക്കിനിർത്തുമെന്ന് പറയുന്നു. Mind Control വിദ്യയിലുടെ ശത്രുവിനെ ഒറ്റനോട്ടം കൊണ്ട് ബോധരഹിതനാക്കാനുള്ള ഈ സിദ്ധി ബോധിധർമ്മൻ എന്ന ഭാരതീയ സന്യാസിയാണ് വികസിപ്പിച്ചെടുത്തത് .
അതായത് ആധുനിക വൈദ്യ ശാസ്ത്രത്തിലെ ഹിപ്നോട്ടിസം തന്നെ..!

🌸ഊത്തു മർമ്മം…
ഊതുന്നതിലൂടെ ശത്രുവിനെ വീഴ്ത്താം എന്ന് പറയുന്നു. ഈ മർമ്മവിദ്യ ആചരിക്കുന്നവരും അഭ്യസിക്കുന്നവരും ആരാണെന്ന് വ്യക്തമല്ല.

🌸നാക്ക് മർമ്മം…
നാവുകൊണ്ട് ഉഴിയുന്നതിലൂടെയും ശത്രുവിന് ക്ഷതം വരുത്താം.! മൗര്യ സാമ്രാജ്യ കാലത്തു വിഷകന്യകമാർ ഈ മർമ്മവിദ്യ പ്രയോഗിച്ചിരുന്നത്രെ. (ശത്രുവിനെ തെറിവിളിച്ച് ഓടിക്കുന്നത് നാക്കു മർമ്മവിദ്യ ആണെന്ന് തെറ്റിദ്ധരിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here