ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 12,

0
63

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടക്കൂറുകാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. തൊഴിൽ രംഗത്തെ ചില പ്രശ്നങ്ങൾ നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും. പുതിയ ബന്ധങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകും. ഒന്നിന് പിന്നാലെ മറ്റൊന്നായി പല സുപ്രധാന വിവരങ്ങളും നിങ്ങളെ തേടിയെത്തും. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിങ്ങൾ വിജയിക്കും. ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസകരമായ വാർത്ത ലഭിച്ചേക്കും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ദിവസമായിരിക്കും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ജോലിസ്ഥലത്ത് നിങ്ങളുടെ പ്രൊഫഷണൽ എക്സ്പീരിയൻസ് പ്രയോജനപ്പെടുത്താൻ സാധിച്ചേക്കും. ആലോചിക്കാതെ ഒരു പദ്ധതിയിലും പണം നിക്ഷേപിക്കരുത്. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്നിരുന്ന പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടൊപ്പം വിനോദ പരിപാടികളിൽ പങ്കെടുക്കും. ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസ് ലാഭകരമായേക്കും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില രോഗാവസ്ഥകൾ വഷളാകാനിടയുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകൾ അവഗണിക്കാതെ എത്രയും വേഗം ചികിത്സ തേടുന്നതാണ് നല്ലത്. ജോലി സ്ഥലത്തെ ചില വ്യക്തികളെ കരുതിയിരിക്കണം. അവർ നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്നവരാണ്. തിടുക്കത്തിൽ ചെയ്യുന്ന കാര്യങ്ങളിൽ തെറ്റ് സംഭവിക്കാനിടയുണ്ട്. ചില സുഹൃത്തുക്കളെ വളരെ കാലത്തിന് ശേഷം കാണാൻ സാധിക്കും.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​ഇന്ന് നിങ്ങൾക്ക് ചില പ്രത്യേക നേട്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളിൽ നിന്ന് നിങ്ങൾക്ക്ക് ഗുണം ലഭിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. ആരോഗ്യകാര്യത്തിലും ഭക്ഷണ ശീലത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. സന്താനങ്ങൾ ഇന്ന് നിങ്ങൾക്ക് വലിയ സഹായകരമാകും. ബിസിനസിൽ ചില പുതിയ പദ്ധതികൾ ആവിഷ്കരിക്കാനിടയുണ്ട്.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​ഇന്ന് കഠിനാദ്ധ്വാനം കൂടുതൽ ആവശ്യമുള്ള ദിവസമായിരിക്കും. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകും. ആരുമായും തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കും. എതിരാളികളെ കരുതിയിരിക്കണം. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കാനിടയുണ്ട്.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. എന്നാൽ പ്രധാന കാര്യങ്ങളിലെല്ലാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുതിർന്ന ആളുകളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും പിന്തുടരുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​പൊതുവെ ഊർജ്ജസ്വലമായ ദിവസമായിരിക്കും. ഇത് നിങ്ങളുടെ എല്ലാ പ്രവർത്തികളിലും പ്രതിഫലിക്കുകയും ചെയ്യും. തീരത്തെ കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കേണ്ടതുണ്ട്. വീട്, വാഹനം, ഭൂമി തുടങ്ങിയവ വാങ്ങാനുള്ള നിങ്ങളുടെ ശ്രമം ഉടൻ സഫലമായേക്കും. ജീവിത നിലവാരം മെച്ചപ്പെടും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ധൈര്യം വർധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. അർഹരായ ആളുകളെ സഹായിക്കുന്നതിൽ മടി കാണിക്കരുത്. ബിസിനസ് ചെയ്യുന്നവർ വലിയ ലാഭം നേടാനായി ചെറിയ ലാഭം നൽകുന്ന അവസരങ്ങൾ നഷ്ടമാക്കാതിരിക്കുക. ചില ആഗ്രഹങ്ങൾ നിറവേറാനിടയുണ്ട്. മതപരമായ കാര്യങ്ങളുടെ ഭാഗമായി യാത്ര വേണ്ടി വരും. ചില നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവുണ്ടായിരിക്കും. നിങ്ങൾ ആർക്കെങ്കിലും വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അവ നിറവേറ്റാൻ സാധിക്കും. സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരം ലഭിക്കും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. ജോലികളിൽ അലംഭാവം കാണിച്ചാൽ വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഉത്തരവാദിത്തങ്ങൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിച്ചേക്കും. ചില നിക്ഷേപങ്ങളിലൂടെ ലാഭം ഉണ്ടാകാനിടയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ഇല്ലെങ്കിൽ ഇത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം നിങ്ങൾക്ക് ഒപ്പമായിരിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. ശാരീരിക പ്രശ്നങ്ങൾക്ക് തക്ക സമയത്ത് പരിഹാരം കാണേണ്ടതുണ്ട്. തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളോർത്ത് പിന്നീട് ദുഖിക്കേണ്ടി വരും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ലാഭം നേടാനാകും.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​ബിസിനസ് ചെയ്യുന്നവർക്ക് നേട്ടത്തിന്റെ ദിവസമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. ഇടപാടുകൾ നടത്തുന്നത് ജാഗ്രതയോടെ വേണം. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here