ഹിമാചല്‍ പ്രദേശില്‍ വീണ്ടും ഭൂചലനം

0
62

ഷിംല: ഹിമാചല്‍ പ്രദേശില്‍ വീണ്ടും ഭൂചലനം. ധര്‍മ്മശാലയില്‍ നിന്ന് 56 കിലോമീറ്റര്‍ വടക്കു ഭാഗത്തായാണ് ഭൂചലനംഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം. രാത്രി 10:38 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.ഫെബ്രുവരി 19 ന് ആന്ധ്രാപ്രദേശില്‍ നേരിയ തോതിലുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. 3.4 സെക്കന്‍ഡുകള്‍ നീണ്ട ചലനത്തില്‍ ആളപായമില്ല.

ആന്ധ്രയിലെ നന്ദി ഗ്രാമിലായിരുന്നു ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 7.13-നായിരുന്നു ഭൂചലനം. തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയിലാവുകയും വീടുകളില്‍ നിന്ന് തെരുവുകളിലേക്ക് ഓടുകയും ചെയ്തിരുന്നു.

ഇതേ ദിവസത്തില്‍ തന്നെ മധ്യപ്രദേശില്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇന്‍ഡോറിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ധാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here