ഗോഹട്ടി: ആസാമിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 96 ആയി. 26 ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാണ്. ദുരിതാശ്വാസപ്രവർത്തനങ്ങളെയും കുറിച്ചു രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു.
അതേസമയം, ബിഹാറിലും പ്രളയക്കെടുതി രൂക്ഷമാണ്. ബിഹാറിൽ മരിച്ചവരുടെ എണ്ണം പത്തായി. 11 ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാണ്.