തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിെവക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാല്‍, അനിശ്ചിതമായി നീട്ടരുതെന്ന് എല്‍.ഡി.എഫ് നിലപാടെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് മാറ്റരുതെന്നായിരുന്നു ബി.ജെ.പി നിലപാട്.
കോവിഡ് സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരുമായും പൊലീസ് അധികാരികളുമായും കൂടിയാലോചിച്ചും മറ്റുവശങ്ങള്‍ പരിശോധിച്ചും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി.ഭാസ്കരന് അറിയിച്ചു.
തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടുന്നതിന് പകരം അല്പനാളത്തേക്ക് മാറ്റിെവക്കാമെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലെ ധാരണ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വെള്ളിയാഴ്ച വിളിച്ച സര്‍വകക്ഷിയോഗത്തില്‍, രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്.
പ്രോക്സി വോട്ട് പാടില്ലെന്ന് എല്ലാ പാര്‍ട്ടികളും നിലപാടെടുത്തു. തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുള്െപ്പടെ നിര്‍ദേശങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഇനി തീരുമാനമെടുക്കണം. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോര്‍പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും.