ന്യൂഡല്‍ഹി ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രകോപനവുമായി നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പാഠപുസ്തകത്തിവും കറന്‍സിയിലും ഉള്‍പ്പെടുത്തി വീണ്ടും അവകാശവാദം ഉന്നയിക്കാനാണ് നേപ്പാള്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പ്രചരിപ്പിക്കുകയാണ് നേപ്പാളിന്റെ പദ്ധതി.
വരുന്ന അദ്ധ്യയന വര്‍ഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നല്‍കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉള്‍പ്പെടുത്തി പുസ്തകം നല്‍കിയതായും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്രിയാല്‍ അറിയിച്ചു.