സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 17 ആണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 27-ന് ആരംഭിച്ചു കഴിഞ്ഞു. ബാങ്കില്‍ ആകെയുള്ള 35 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.
ഒഴിവ് വിശദാംശങ്ങള്‍
സിസ്റ്റം ഓഫീസര്‍ ( ടെസ്റ്റ് എഞ്ചിനീയര്‍ ): 02 സിസ്റ്റം ഓഫീസര്‍ ( വെബ് ഡെവലപ്പര്‍ ): 01 സിസ്റ്റം ഓഫീസര്‍ ( പെര്‍ഫോമന്‍സ്/സീനിയര്‍ ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ ): 01 സിസ്റ്റം ഓഫീസര്‍ ( പ്രോജക്ട് മാനേജര്‍ ): 02 സിസ്റ്റം ഓഫീസര്‍ ( പ്രോജക്ട് മാനേജര്‍ ): 01 എക്സിക്യൂട്ടീവ് ( ടെസ്റ്റ് എഞ്ചിനീയര്‍ ): 10 എക്‌സിക്യൂട്ടീവ് ( ഇന്ററാക്ഷന്‍ ഡിസൈനര്‍ ): 3 എക്‌സിക്യൂട്ടീവ് ( വെബ് ഡെവലപ്പര്‍ ): 01 എക്‌സിക്യൂട്ടീവ് ( പോര്‍ട്ടല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ): 03 സീനിയര്‍ എക്സിക്യൂട്ടീവ് ( പെര്‍ഫോമന്‍സ്/ ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ ): 04 സീനിയര്‍ എക്‌സിക്യൂട്ടീവ് ( ഇന്ററാക്ഷന്‍ ഡിസൈനര്‍ ): -2 സീനിയര്‍ എക്‌സിക്യൂട്ടീവ് ( പ്രോജക്ട് മാനേജര്‍ ) : 04 സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ( പ്രോജക്ട് മാനേജര്‍ ): 01
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ 2022 ജൂണ്‍ 25-ന് നടത്തും. പരീക്ഷയുടെ കോള്‍ ലെറ്റര്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും എസ്എംഎസ് വഴിയും ഇ-മെയിലുകള്‍ വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്യും. അപേക്ഷകര്‍ക്ക് കോള്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷാ ഫീസ് : ജനറല്‍ / ഒ ബി സി/ ഇ ഡബ്ല്യു എസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയും എസ് സി / എസ് ടി/ പി ഡബ്ല്യു ഡി ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്