‘വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര’ ;പദ്ധതി യാഥാർത്ഥ്യമാക്കി ഡിവൈഎഫ്ഐ.

0
58

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്ഐ കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്. ഡിവൈഎഫ്ഐ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പങ്കുവച്ചത്.

പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് ലഭിക്കുന്നു. മുഖത്തലയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here