കോതമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് കോൺഗ്രസ്.

0
53
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് കോൺഗ്രസ്. മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ അനുവദിക്കാതെ ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.
തടയാനെത്തിയ പൊലീസിനെ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടഞ്ഞുഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡി.സി.സി അദ്ധ്യക്ഷനായ ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
എറണാകുളം ഡി.സി.സി അദ്ധ്യക്ഷനായ ഷിയാസ് പൊലീസിനെ തള്ളിമാറ്റിക്കൊണ്ട് മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകുന്നത് പൊലീസ് തടയാൻ ശ്രമിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധമറിയിച്ചു.
പൊലീസ് മൃതദേഹത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. “ഒരു വീട്ടമ്മയെ അവരുടെ വീടിന്റെ പരിസരത്ത് വച്ച് കാട്ടാന ചവിട്ടിക്കൊല്ലുന്നു എന്നത് വളരെ കഷ്ടമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
പതിവ് പോലെ നഷ്ടപരിഹാരം നൽകി പ്രശ്നം ഒതുക്കാമെന്ന് സർക്കാർ കരുതേണ്ട. ഇനിയും ഒരാളുടെ ജീവൻ കാട്ടാന എടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. സ്ഥിരമായ പരിഹാരമാണ് വേണ്ടത്,” ഡീൻ കുര്യാക്കോസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here