കെ.എസ്.യു സർവകലാശാല മാർച്ചിൽ സംഘർഷം,

0
66

പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കവാടത്തിൽ ബാരിക്കേഡ് തള്ളിമാറ്റി അകത്തേക്ക് കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്നും ക്യാമ്പസിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

ടി. സിദ്ധീഖ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ട് വിദ്യാർത്ഥികളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും പ്രവർത്തകരും നിരവധി തവണ ഉന്തുതള്ളുമുണ്ടായി. പൊലീസിന് നേരെ കല്ലേറുണ്ടായതാണ് പ്രകോപന കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ, എംഎസ്എഫ് പ്രവർത്തകർ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു. സർവകലാശാല കവാടത്തിൽ പ്രതിഷേധക്കാരെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരുന്നു. ഇത് മറികടക്കാൻ പ്രവർത്തകർ തുനിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ സമാധാനിപ്പിച്ച് പിരിഞ്ഞു പോവുകയായിരുന്നു.

ആദ്യം പിരിഞ്ഞു പോയ പ്രവർത്തകർ പിന്നീട് തിരിച്ചെത്തി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സർവകലാശാല ക്യാമ്പസിന് പുറത്ത് ഉപരോധ സമരം നടത്തുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സർവകലാശാലയിലേക്ക് കെ.എസ്.യുവും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here