മലയാളികളുടെ പ്രിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. തന്റെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ അൽഫോൺസ്.
ആരാധകരും സുഹൃത്തുക്കളും ചിത്രത്തിന് താഴെ ആശംസകൾ നേർന്നു. 2015ലാണ് അൽഫോൺസിന്റെയും അലീനയുടെ വിവാഹം നടന്നത്. ഏതൻ, ഏയ്‌ന എന്നീ രണ്ട് മക്കളുമുണ്ട് ഈ ദമ്പതിമാർക്ക്.അലീന നിർമാതാവായ ആൽവിൻ ആന്റണിയുടെ മകളാണ്.