റാസല്‍ഖൈമ: റാസല്‍ഖൈമയിലെ സ്കൂളുകളില്‍ അധ്യാപകരും അനധ്യാപകരും പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എജ്യുക്കേഷന്‍ സോണ്‍ ഡയറക്ടര്‍ അമീന അല്‍ സാബിയാണ് ഇക്കാര്യം അറിയിച്ചത്.
അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എല്ലാ ജീവക്കാരും കൊവിഡ് പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.സ്കൂളിലെത്തുന്നതിന് നാല് ദിവസത്തിനിടെയുള്ള കൊവിഡ് പരിശോധനാഫലം മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടാതെ ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ്, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരെല്ലാം പരിശോധന നടത്തണം.