കാവ്യയെയും മഞ്ജുവിനെയും വീണ്ടും ചോദ്യം ചെയ്യും

0
57

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികള്‍ പോലീസ് വിശദമായി അവലോകനം ചെയ്തു. കാവ്യയുടെ മൊഴികള്‍ വിശ്വാസ യോഗ്യമല്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വളരെ വ്യക്തമായ തെളിവ് ലഭിച്ച കാര്യങ്ങള്‍ പോലും കാവ്യ നിഷേധിച്ചതാണ് അന്വേഷണ സംഘത്തിന് വേഗത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുക്കും. മാത്രമല്ല, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു.

മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസില്‍ സാക്ഷിപ്പട്ടകയിലുള്ള വ്യക്തിയാണ് മഞ്ജുവാര്യര്‍. ഇവരുടെ കുടുംബപരമായ കാര്യങ്ങളാണ് ഇത്രയും വിവാദങ്ങളിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അടുത്തിടെ ഹോട്ടലില്‍ വച്ച് മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കാവ്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് മഞ്ജുവിനെ ഇനിയും പോലീസ് സമീപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here