കൊച്ചി: തൃക്കാക്കരയില്‍ എല്‍ ഡി എഫ് പ്രചരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വാര്‍ത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാളെ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ താനും പങ്കെടുക്കുമെന്നും കെ വി തോമസ് പറഞ്ഞു.
2018 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാരനായി താന്‍ തുടരുമെന്നും കെ വി തോമസ് വ്യക്തമാക്കി. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.