തിരുവനന്തപുരം• നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് സംസ്ഥാനത്തെ ഹോട്ടലുകളെ തരംതിരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെ ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തും. വിശദാശംങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഉടനീളം ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പ്രവർത്തന കലണ്ടർ തയാറാക്കും. ‘ഓപ്പറേഷൻ മൽസ്യ’ ആരംഭിച്ചതോടെ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള മീനിന്റെ വരവു കുറഞ്ഞതായും മന്ത്രി പറഞ്ഞു.